ക്രമരഹിതമായ ആര്‍ത്തവമാണോ നിങ്ങളുടെ പ്രശ്‌നം? ഒരു ഉത്തമ പരിഹാരമിതാ !

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം.

പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്.

പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ, മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News