വിവാഹച്ചടങ്ങില്‍ ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണുമരിച്ചു

വിവാഹച്ചടങ്ങിന് ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.

മഞ്ചേരിയിലെ കിഴിശ്ശേരിയില്‍ ശനിയാഴ്ച്ച വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കൃഷ്ണപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel