യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി; നാടിനെ നടുക്കി ക്രൂരകൊലപാതകം

യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി. കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് യുവതിയെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

കൃഷിയിടത്തില്‍ പോയുവതി വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here