പതിനഞ്ചുപേർക്കെതിരെ വ്യാജ എഫ്‌ഐആർ ഇടാൻ മോദി നിർദേശിച്ചു: മനീഷ് സിസോദിയ

ആംഅദ്‌മി നേതാക്കളടക്കം പതിനഞ്ചുപേർക്കെതിരെ വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയതായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇനി വരുന്ന തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇവർക്കെതിരെ കേസെടുക്കാൻ പ്രധാന മന്ത്രി കേന്ദ്ര ഏജൻസികൾക്കും ദില്ലി പൊലീസിനും നിർദേശം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

സിബിഐയ്‌ക്ക് പതിനഞ്ചുനേതാക്കന്മാരുടെ പേരുകൾ അടങ്ങിയ പട്ടിക നൽകിയതായി അറിഞ്ഞത്‌ വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നൽകിയ പട്ടികയിൽ പലരും ആം ആദ്‌മി പാർട്ടിയിലെ നേതാക്കളാണ്‌. ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്യുമെന്ന്‌ ദില്ലി പൊലീസ്‌ മേധാവി രാകേഷ് അസ്താന പ്രധാനമന്ത്രിയോട് വാഗ്ദാനം ചെയ്‌തതായും മനീഷ് സിസോദിയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News