അടുക്കളയാണ് സ്ത്രീകളുടെ ഇടം എന്ന് പറയുന്നവരോട് മന്ത്രി ബിന്ദുവിന്റെ കിടിലം മറുപടി

അടുക്കളയാണ് സ്ത്രീകളുടെ ഇടം എന്ന് പറയുന്നവരോട് മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദു പറയുന്ന കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കൈരളി ന്യൂസില്‍ സംപ്രേക്ഷണം ചെയ്ത പ്രത്യേക ഓണപ്പരിപാടിയിലാണ് മന്ത്രി പെണ്‍കുട്ടികള്‍ക്കുവേണ്ടി വാചാലയായത്.

നീയൊരു പെണ്‍കുട്ടിയാണെന്നും അടുത്ത ദിവസം മറ്റൊരു വീട്ടില്‍ പോകേണ്ടതാണെന്നും അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ പാചകം പഠിക്കണമെന്നുമുള്ള നാട്ടിന്‍ പുറങ്ങളിലെ പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള ചിന്താഗതികള്‍ മാറാനാണ് തങ്ങളെപ്പോലുള്ള സ്ത്രീകള്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ചിന്താഗതിയും പ്രവര്‍ത്തികളും ഒ‍ഴിവാക്കാനാണ് ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അടുക്കളയെന്ന നാല് ചുവരിനുള്ളില്‍ ഒതുങ്ങിത്തീരേണ്ടതല്ല പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ജീവിതം.

ജീവിതത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ധര്‍മം, ആണ്‍കുട്ടികള്‍ക്ക് ഒരു ധര്‍മം എന്നൊന്നുമില്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പഠിച്ചിരിക്കേണ്ട ഒന്നാണ് പാചകം. അത് ഒരിക്കലും സ്ത്രീകളിലും പെണ്‍കുട്ടികളിലും മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല എന്ന രീതിയിലാണ് ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടത്.

അടുക്കളയില്‍ മാത്രമായി പെണ്‍കുട്ടികളെ ചങ്ങലയില്‍ ഇടരുത് എന്നാണ് എന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. പാചകം പഠിക്കണം, പക്ഷേ അത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയാണ് പഠിക്കേണ്ടത്. അടുക്കളയ്ക്കപ്പുറത്തേക്ക് പെണ്‍കുട്ടികള്‍ക്ക് ഒരു വിശാലമായ ലോകമുണ്ട്.

അവിടേക്ക് നമ്മുടെ പെണ്‍കുട്ടികള്‍ ചിറകുയര്‍ത്തി പറക്കട്ടേയെന്നും മന്ത്രി പറഞ്ഞു. കൈരളി ന്യൂസിലെ ഈ ഓണപ്പരിപാടിയില്‍ മന്ത്രി ആര്‍ ബിന്ദുവിനൊപ്പം തിരുവനന്തപുരം മേയര്‍ എസ് ആര്യാ രാജേന്ദ്രനും കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമായ രേഷ്മ മറിയം റോയിയുമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News