രണ്ട് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മായി; കാരണം ഞെട്ടിക്കുന്നത്

രണ്ട് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മായി. ദില്ലി പഞ്ചാബ് ബാഗിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മായി യമുനയുടെ അസൂയയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ അമ്മ കുട്ടിയെ കൂടുതലായി സ്നേഹിക്കുന്നു എന്ന തോന്നലാണ് അസൂയയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തില്‍ യുവതിയെ സഹായിച്ച ഭര്‍ത്താവ് രാജേഷും അറസ്റ്റിലായിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം അഴുക്കുചാലില്‍ കളയുകയായിരുന്നു.

തെരുവില്‍ ഭിക്ഷ യാചിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News