മോഹന്‍ലാലിന്റെയും സുനില്‍ ഷെട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍; വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും യുഎയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കൈപ്പറ്റാന്‍ പോയ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. എന്നാല്‍ ഇപ്പോഴിതാ ചില കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും പുറത്തുവരികയാണ്.

ബോളിവുഡ് താരം സുനില്‍ ഷെട്ടിയെയും കുടുംബത്തെയും മോഹന്‍ലാലും ഭാര്യ സുചിത്രയും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരങ്ങളുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. സമീറും ചിത്രങ്ങളില്‍ ഉണ്ട്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഷാര്‍ജയില്‍ വച്ച് നടന്ന ഒരു വിവാഹ ചടങ്ങിലാണ് താരങ്ങളുടെ സാന്നിധ്യമുണ്ടായത്.

ഇരുവരുടെയും ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News