അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിൻ എടുക്കുമെന്ന് ആരോഗ്യമന്ത്രി

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിൻ എടുക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സൗജന്യമായാണ് വാക്സിൻ എടുക്കുക. ഇവർക്ക് ദില്ലി വിമാനത്താവളത്തിൽ വച്ച് പോളിയോ വാക്സിൻ എടുക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മാത്രമാണ് നിലവിൽ പോളിയോ മഹാമാരി നിലനിൽക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ കാബൂളിൽ നിന്ന് ഞായറാഴ്ച 168 പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇതിൽ 107 പേർ ഇന്ത്യക്കാരാണ്. അതിനു മുൻപ് എംബസി ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 200 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനരികെ ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരന്മാരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News