എം എ അഷ്‌റഫ് അലിയുടെ മകൻ വിവാഹിതനായി

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകൻ ഫഹാസ് വിവാഹിതനായി. മൂവാറ്റുപുഴ ടി.എസ്‌. യഹിയയുടെയും സാഹിറ യഹിയയുടെയും മകൾ സിയയാണ് വധു.

കോവിഡ് മാനദണ്ഡങ്ങളോടെ ഷാർജ അൽ ജവഹർ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.

ആസാദ് മൂപ്പൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്‌. എഫ്. സി. ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ, ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നടന്മാരായ മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here