വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന; സര്‍ക്കുലര്‍ ഇറക്കി യുഎഇ

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് വിഭാഗങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്. ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here