ഓണസദ്യ കഴിച്ച് സിവ; ആശംസകൾ നേർന്ന് സാക്ഷി

‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടു പാടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ മകള്‍ സിവ മലയാളികളെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. ‘കണികാണും നേരം കമല നേത്രന്റെ’, ‘കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ’ എന്നീ ഗാനങ്ങളും സിവയുടേതായി പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇവയെല്ലാം വൈറലുമായി. മലയാളത്തോടുള്ള സിവയുടെ സ്നേഹമാണ് ഇതിലെല്ലാം വ്യക്തമായത്.

ഈ ഓണക്കാലത്ത് മറ്റൊരു തരത്തിലാണ് സിവ മലയാളത്തോടുള്ള പ്രിയം പ്രകടമാക്കിയത്. തിരുവോണത്തിന് ഓണസദ്യ കഴിക്കുന്ന സിവയുടെ ചിത്രം ധോണിയുടെ ഭാര്യ സാക്ഷി സിംഗ്ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു. ഇതോടൊപ്പം ഓണാശംസകളും നേർന്നിട്ടുണ്ട്. സിവയുടെ ചിത്രം ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News