സി പി ഐ എമ്മിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചയാൾ പിടിയിൽ

പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തിലും സി പി ഐ എമ്മിന്റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ബോർഡുകളും നശിപ്പിച്ചത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

നൂറണി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കിണാശ്ശേരി, യാക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചത്. എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളുള്ള പ്രചാരണ ബോർഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് ബോർഡുകൾ നശിപ്പിച്ചത്.

സൗത്ത് പൊലീസിൽ സിപിഐ എം പരാതി നൽകി. സംഭവത്തിൽ പെരുവെമ്പ് സ്വദേശിയായ ഒരാളെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാണെന്ന് പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News