‘ചേര’ പോസ്റ്റർ പങ്കുവച്ചു; കുഞ്ചാക്കോ ബോബനെതിരെ പ്രതിഷേധം ശക്തം

നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ചേര‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. നിരവധിപ്പേരാണ് പ്രതിഷേധമറിയിച്ച്
രം​ഗത്തെത്തിയിരിക്കുന്നത്.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇത്തരമൊരു ചിത്രത്തിനാണ് ചേര എന്ന പേര് കൊടുത്തിരിക്കുന്നതെന്നും അത്തരം സിനിമകള്‍ക്ക് ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നുമാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.

ക്രിസ്​ത്യാനികളെ സിനിമയിലൂടെ​ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുട ഭാഗമാണ്​ ഇതെന്നും​ ആരോപണമുണ്ട്. മതവികാരം വ്രണപ്പെടുത്തലാണ് ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും പോസ്റ്റിന് താഴെ കമന്റ് വന്നു.

മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയാത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചെയ്തിരിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജുന്‍ എം.സിയാണ് നിര്‍മ്മിക്കുന്നത്. നജീം കോയയുടേതാണ് തിരക്കഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News