റൺവേയിൽ മാലിന്യക്കൂമ്പാരം; അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തി

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്നാണ് പി.ഐ.എ നല്‍കുന്ന വിശദീകരണം.

താലിബാന്‍ ഭരണം പിടച്ചടക്കിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥ രും ശുചീകരണത്തൊഴിലാളികളുമടക്കം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ ഭയക്കുന്നുണ്ട്. വിമാനത്താവളത്തിൽ ഉടൻ അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്നും എന്നാൽ മാത്രമേ സർവീസുകൾ തുടരാനാവൂവെന്നും അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ഐ.എ വക്താവ് അബ്ദുള്ള ഹഫീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News