ടൂറിസ്​റ്റ്​ വിസയിൽ ഇന്ത്യക്കാര്‍ക്ക്​ ദുബായിലേക്ക്​ പ്രവേശനാനുമതി

ഇന്ത്യന്‍ പാസ്​പോര്‍ട്ടുള്ള യാത്രക്കാര്‍ക്കും ടൂറിസ്​റ്റ്​ വിസയില്‍ ദുബായിലേക്ക്​ വരാം. എന്നാല്‍ 14ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താത്തവര്‍ക്കാണ്​ യാത്ര ചെയ്യാന്‍ അനുമതി. എമിറേറ്റ്​സ്​ എയര്‍ലൈനും ഫ്ലൈദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നല്‍കിക്കൊണ്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

ഇന്ത്യക്ക്​ പുറമെ പാകിസ്​താന്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തില്‍ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച്‌​ പി.സി.ആര്‍ ടെസ്​റ്റ്​ അടക്കമുള്ള മറ്റു മാനദണ്ഡങ്ങള്‍ പാലിക്കണം. പുതിയ നിര്‍ദേശം അനുസരിച്ച്‌​ നാട്ടില്‍ കുടുങ്ങിയവര്‍ക്ക്​ ഖത്തര്‍, അര്‍മീനിയ പോലുള്ള രാജ്യങ്ങളില്‍ 14ദിവസം തങ്ങിയ ശേഷം ടൂറിസ്​റ്റ്​ വിസയില്‍ ദുബായിലേക്ക്​ എത്താനാകും.

നിലവില്‍ റെഗുലര്‍ വിസയുള്ളവര്‍ക്ക്​ ദുബൈയിലേക്ക്​ യാത്ര ചെയ്യാന്‍ ഡി.ജി.ആര്‍.എഫ്​.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ എന്നിവയും യാത്രക്ക്​ ആറു മണിക്കൂര്‍ മുമ്പുള്ള റാപിഡ്​ ടെസ്​റ്റും നടത്തണം.

സന്ദര്‍ശകവിസക്കാര്‍ക്കും അബൂദബിയിലേക്ക്​ വരാമെന്ന്​ നേരത്തെ ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ഗ്രീന്‍ ലിസ്​റ്റിലില്ലാത്ത രാജ്യങ്ങളില്‍ നിന്ന്​വരുന്നവര്‍ 10ദിവസം ക്വാറന്‍റീനില്‍ കഴിയണമെന്നതാണ്​ നിബന്ധന പറഞ്ഞിരുന്നത്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News