ഓണത്തിന് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡിന് 60 കോടി; വില്പനയിൽ ഒന്നാമത് കുന്നുംകുളം വിദേശ മദ്യശാല

ഓണക്കാലത്ത് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. കൺസ്യൂമർ ഫെഡിൻറെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവൻ മദ്യശാലകൾക്കും ദിവസവും പ്രവർത്തിക്കാനായില്ല.

ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കൽ മദ്യശാലയിൽ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയിൽ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News