കുഞ്ഞന്‍ എസ്​.യു.വിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്​ ഹ്യൂണ്ടായ്

വരാനിരിക്കുന്ന കുഞ്ഞന്‍ എസ്​.യു.വിയുടെ കൂടുതല്‍ വിവരങ്ങള്‍​ ഹ്യൂണ്ടായ് പുറത്തുവിട്ടു. വരും മാസങ്ങളില്‍ വാഹനം ഉത്​പ്പാദന ഘട്ടത്തിലേക്ക്​ പ്രവേശിക്കും. കാസ്​പര്‍ എന്നാണ് എ.എക്​സ്​ ഒന്ന്​ എന്ന കോഡ്​ നാമത്തില്‍ അറിയപ്പെട്ടിരുന്ന മൈക്രോ എസ്​.യു.വിയുടെ പ്രൊഡക്ഷന്‍ വെര്‍ഷന്റെ പേര്​. ഹ്യുണ്ടായ് കൊറിയയില്‍ കാസ്​പര്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്. സെപ്റ്റംബറോടെ ആഗോളവിപണിയില്‍ വാഹനം അവതരിപ്പിക്കും.

കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും കാസ്​പര്‍. ഗ്രാന്‍ഡ് ഐ 10 നിയോസിനും സാന്‍ട്രോയിലും വരുന്ന കെ1 കോംപാക്റ്റ് കാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹന നിർമാണം. കൊറിയയിലാവും ആദ്യ വിൽപ്പന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News