കര്‍ണാടകയിലെ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് തുറക്കും

കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്നു തുറക്കും.ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.വിദ്യാര്‍ത്ഥികളെ രണ്ടു ബാച്ചായി തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെ ക്ലാസുകള്‍ നടക്കും. അല്ലാത്ത ദിവസം ഓണ്‍ലൈനായിട്ടായിരിക്കും ക്ലാസുകള്‍.

വിദ്യാര്‍ത്ഥികള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.അതേസമയം തമിഴ്നാട്ടില്‍ സിനിമ തിയറ്ററുകളും ബാറുകളും ഇന്ന് തുറക്കും. തീയറ്ററുകളില്‍ അന്‍പത് ശതമാനം ആളുകളെ അനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും, കോളേജുകളിലെ ക്ലാസുകളും സെപ്തംബര്‍ ഒന്നിന് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel