തിരുവോണ ദിനത്തില്‍ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: യുവാവിനെ തിരുവോണ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാലി ഒട്ടയ്ക്കല്‍ റോഡില്‍ ആനിക്കുഴിയില്‍ ഹരിദാസ് – ജയശ്രീ ദമ്ബതികളുടെ മകന്‍ മാനസ് ഹരിദാസ് (21) ആണു മരിച്ചത്. ‌

വീടിനുള്ളില്‍ കൂടുതല്‍ സമയവും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മാനസ് മിക്ക സമയത്തും കംപ്യൂട്ടര്‍ ഗെയിമുകളിലും മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളിലും ആയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. നേരത്തേ കൗണ്‍സലിങ് നടത്തിയിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി.

സംഭവസമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. മാതാവും സഹോദരി മാനസിജയും കുടുംബവീട്ടില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News