എസ് എഫ് ഐയും സുഹൃത്തുക്കളുമില്ലായിരുന്നെങ്കിൽ ഞാനൊരു എസ്റ്റേറ്റ് തൊഴിലാളി ആകുമായിരുന്നു- കെ രാധാകൃഷ്ണൻ

എസ് എഫ് ഐയും സുഹൃത്തുക്കളും ഇല്ലായിരുന്നെങ്കിൽ താനൊരു എസ്റ്റേറ്റ് തൊഴിലാളി ആകുമായിരുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആയതുമുതലുള്ള രാഷ്ട്രീയ ജീവിതം അമ്മയ്ക്കൊപ്പം കൈരളിന്യൂസുമായി പങ്കുവയ്ക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കേരള വർമയിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അതിനുശേഷം പഠനം ഉപേക്ഷിച്ച് എസ്റ്റേറ്റിലെ തൊഴിലാളി ആയിപ്പോകാനുള്ള തീരുമാനമായിരുന്നു.

അപ്പോഴാണ് സുഹൃത്തുക്കളും എസ്എഫ്ഐ നേതാക്കളും വീട്ടിൽ വന്ന് ഇനിയും പഠിക്കണമെന്ന് നിർബന്ധിച്ചത്. പിന്നീട് പഠനത്തേക്കാൾ പൊതുപ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു’.- അദ്ദേഹം പറഞ്ഞു.

ലോകത്ത്‌ വരാനിരിക്കുന്നത് പട്ടിണിയുടെ കാലമാണെന്ന് പഠനങ്ങൾ പറയുന്നുണ്ടെന്നും, അത് കേരളത്തെ ബാധിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here