ദേശീയ അധ്യാപക പുരസ്‌കാരം: കേരളത്തില്‍ നിന്ന് മൂന്ന് അധ്യാപകര്‍

ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 3 അധ്യാപകരടക്കം 44 പേര്‍ പുരസ്‌കാരം നേടി. തിരുവനന്തപുരം സൈനിക് സ്‌കൂളിലെ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയന്‍ എസ് എല്‍ ഫൈസല്‍, വരവൂര്‍ ജി എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പ്രസാദ് എം ഭാസ്‌കരന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ദേശീയ പുരസ്‌കാരം നേടിയ മലയാളി അധ്യാപകര്‍.

സെപ്റ്റംബര്‍ 5ന് അധ്യാപക ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാര ദാനം നിര്‍വഹിക്കും. ഈ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് ലഭിച്ച 44 അധ്യാപകരെ സ്വീകരിക്കും. പുരസ്‌കാരം ലഭിച്ച 44 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

ഡല്‍ഹിയിലെ ബാലഭാരതി പബ്ലിക് സ്‌കൂള്‍ ദ്വാരക, രാജസ്ഥാനിലെ ബിര്‍ള ബാലിക വിദ്യാപീഠം, ജുന്‍ജൂനു എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് അധ്യാപകര്‍ക്ക് അവാര്‍ഡ് ലഭിക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, അസം, സിക്കിം, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് അവാര്‍ഡ് നേടിയ അധ്യാപകര്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News