രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ 25072 പേർക്ക് കൊവിഡ് ബാധ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 25,072 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 389 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 97.63 ശതമാനമായി വർധിച്ചിട്ടുണ്ട്.

രാജ്യത്ത് ഒക്ടോബറിൽ മൂന്നാം തരംഗം ആരംഭിച്ചേക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ റിപ്പോർട്ട്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകിയത്. മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ മുന്നൊരുക്കം നടത്തണമെന്നും സമിതി നിർദേശിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 25,072 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.160 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 389 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 44,157 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.63 ശതമാനമായി .3,33,924 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതിയുടെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ ഒക്ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വ്യക്തമാക്കുന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിയ്ക്ക് റിപ്പോർട്ട് കൈമാറി. ഒക്ടോബർ അവസാനത്തോടെ കൊവിഡ് തരംഗം ഉയർന്ന സംഖ്യയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ് . ഇത് മുന്നിൽ കണ്ട് ആരോ​ഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് സമിതി നിർദേശം നൽകി.

കുട്ടികളിൽ രോഗവ്യാപനത്തിന് സാധ്യത കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കണമെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വാക്സിൻ മുൻഗണ നൽകുന്ന രീതിയിൽ ക്രമീകരണങ്ങൾ തുടങ്ങണമെന്നും . എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും വിദ​ഗ്ധ സമിതി ആവശ്യപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News