ജമ്മുവിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; ബിഎസ്എഫ് വെടിവച്ചു

ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിന് നേരെ ബിഎസ്എഫ് വെടിവച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

വെടിവച്ച ഉടൻ തന്നെ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി. ഇത് കണ്ടെത്താനായാണ് സുരക്ഷാസേന തിരച്ചിൽ നടത്തുന്നത്. അതിർത്തിയിൽ നിരന്തരമുള്ള ഡ്രോൺ സാന്നിധ്യം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളിൽ വെളിച്ചം മിന്നിമായുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News