അര്‍ണാബിന് നിയമം ബാധകമല്ലേ? താലിബാന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക് ടി വി നിലപാടിനെതിരെ പ്രതിഷേധം ശക്തം

റിപ്പബ്ലിക് ടി വിയ്ക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് റിപ്പബ്ലിക് ടി വി പങ്കുവെച്ചെന്നാണ് ഉയരുന്ന ആരോപണം.

താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചും റിപ്പബ്ലിക് ടി വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ ‘റിപ്പബ്ലിക് വിത്ത് താലിബാന്‍’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. നിമിഷനേരം കൊണ്ട് റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇത്തരം ഗുരുതരമായ തെറ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് നടക്കാത്തതെന്നാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് പങ്കുവച്ചുകൊണ്ടു ചോദിക്കുന്നത്.

ചാനലും അര്‍ണാബും പരസ്യമായി താലിബാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ട്വിറ്ററില്‍ ഒരുവിഭാഗം ആളുകള്‍ ആരോപിച്ചു. നിരവധി പേരാണ് അര്‍ണാബിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News