അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയിലേക്ക് മാറ്റിയവരെയാണ് ഇന്ത്യയിലെത്തിച്ചത്.

ഖത്തര്‍ എയര്‍വേഴ്‌സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ യാത്രാവിമനങ്ങളില്‍ പലഘട്ടങ്ങളായാണ് ഇവരെ പുലര്‍ച്ചയോടെ ദില്ലിയിലെത്തിച്ചത്. ഇന്ത്യാക്കാര്‍ക്ക് പുറമെ അഫ്ഗാന്‍ സ്വദേശികളും സംഘത്തിലുണ്ട്.

കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമവും തുടരുന്നു. തജിക്കിസ്ഥാന്‍ വഴിയും കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ നേരിട്ടും കൂടുതല്‍ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ഞൂറിലധികം ഇന്ത്യയ്ക്കാര്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അതേസമയം വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നവരെ തടയുന്നതും തിരിച്ചയക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദില്ലിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കുന്നതില്‍ അനിശ്ചിതത്വവും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News