റഷ്യൻ താരം അലക്സാണ്ട്ര ജാവി മരിച്ച നിലയിൽ

കാഞ്ചന 3 താരം അലക്സാണ്ട്ര ജാവി (23) മരിച്ച നിലയില്‍. റഷ്യന്‍ താരമാണ് അലക്സാണ്ട്ര

ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ചു നാളുകൾക്കു മുൻപ് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

റഷ്യന്‍ സ്വദേശിയായ അലക്സാണ്ട്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News