‘അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുത്’; ദില്ലി യുഎൻ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.

അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ദില്ലിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here