സംസ്ഥാനം കൊവിഡ് ആശങ്കയില്‍; വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകം

സംസ്ഥാനം കൊവിഡ് ആശങ്കയില്‍. വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകം. പ്രതിദിന കേസുകള്‍ 25,000 മുതല്‍ 30,000 വരെ ഉയരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കും.

ഒരാഴ്ച മുന്‍പ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടക്കുകയും ശനിയാഴ്ച മൂന്ന് മാസത്തിന് ശേഷം ടിപിആര്‍ 17 ശതമാനവും കടന്നു. അതുകൊണ്ട് വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണ് എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 25,000 മുതല്‍ 30,000 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ 1,64,000 ത്തോളം രോഗികളാണ് ചികിത്സയിലുള്ളത്. ഇത് സെപ്തംബറില്‍ 4 ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും.

ഏതൊക്കെ മേഖലയിലാണ് രോഗ വ്യാപനം കൂടുതല്‍ എന്നത് പരിശോധിച്ച് കൂടുതല്‍ നടപടികളിലെക്ക് കടക്കാനാണ് തീരുമാനം. ഒപ്പം രോഗ വ്യാപനം കുറയാതെ തുടരുകയാണെങ്കില്‍ വാരാന്ത്യ ലോക്ഡൗണ്‍ പുന:സ്ഥാപിക്കുന്ന കാര്യവും പരിശോധിക്കുമെന്നാണ് സൂചന. പരിശോധന – വാക്‌സിനേഷന്‍ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനും ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News