ഡി സി സി പുന:സംഘടന: പതിവുപോലെ ചേരിപ്പോര് രൂക്ഷം

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം. പുന:സംഘടന പട്ടിക ഇറങ്ങിയാല്‍
ശക്തമായി പ്രതികരിക്കണം എന്ന് നിര്‍ദേശിക്കുന്ന ചെന്നിത്തല അനുകൂലികളുടെ വാട്‌സ്ആപ് ചാറ്റ് പുറത്തായി. ആര്‍ സി ബ്രിഗേഡ് എന്ന പേരിലാണ് പുതിയ കൂട്ടായ്മ.

ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിര്‍ത്തണമെന്നും വാട്ട്‌സ്ആപ് ചാറ്റില്‍ പറയുന്നുണ്ട്. പട്ടികയില്‍ അന്തിമവട്ട ചര്‍ച്ച നടക്കാനിരിക്കെ ആണ് ചാറ്റ് പുറത്തായത്

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിനെ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News