ജാതി സെന്‍സസ്; ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ കണ്ടു

ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ കണ്ടു. ജാതി സെന്‍സസ് നടത്തണമെന്നത് ബിഹാറിലെ മാത്രം ആവശ്യം അല്ലെന്നും ഈ രാജ്യത്തെ ആളുകളുടെ മുഴുവന്‍ ആവശ്യമാണെന്നും നിതീഷ് കുമാര്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു..

ഇനി പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സെന്‍സസ് നടത്തിയാല്‍ മാത്രമേ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ പദ്ധതികള്‍ തയ്യാറാക്കാനാകൂ എന്ന് തേജസ്വി യാദവും ചൂണ്ടിക്കാട്ടി.

ബിഹാര്‍ ബിജെപിയിലെ ചില നേതാക്കളും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സര്‍വ്വകക്ഷി സംഘത്തിന്റെ ഭാഗമാണ്. അതേസമയം ജാതി സെന്‍സസ് ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടില്ല.

യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെന്‍സസ് ആവശ്യം ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് പ്രതിസന്ധിയായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here