മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു; അഫ്ഗാനില്‍ നിന്നും തിരിച്ചെത്തിയ ദീദില്‍ കൈരളി ന്യൂസിനോട്

അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്താന്‍ സഹായിച്ച മുഖ്യമന്ത്രിക്കും കേരള സര്‍ക്കാറിനും നന്ദി പറഞ്ഞ് കണ്ണൂര്‍ സ്വദേശി ദീദില്‍ രാജീവന്‍. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുതന്നുവെന്നും മരണത്തിന്റെ വക്കില്‍ നിന്നാണ് ജീവിതം തിരിച്ചു കിട്ടിയതെന്നും ദീദില്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

നാട്ടിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സുഹൃത്തുക്കളെ വിളിച്ച് ചിലപ്പോള്‍ ജീവനോടെ എത്തില്ല എന്ന് പറഞ്ഞിരുന്നുവെന്നും ദീദില്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം താലിബാന്റെ പിടിയില്‍ ആയിരുന്നുവെന്നും ജീവിതം അവിടെ അവസാനിച്ചുവെന്നാണ് ആ നിമിഷം കരുതിയിരുന്നതെന്നും ദീദില്‍ പറഞ്ഞു.

എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണിവരെ താലിബാന്റെ പിടിയിലായിരുന്നു. ജീവിതം അവസാനിച്ചെന്നും എല്ലാം കഴിഞ്ഞെന്ന് കരുതിയ നിമിഷങ്ങളായിരുന്നു അതെന്നും തിരികെ എത്താന്‍ കഴിയുമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ലെന്നും ദീദില്‍ പറഞ്ഞു.

ഭയപ്പെടുത്തേണ്ടെന്ന് കരുതി പല കാര്യങ്ങളും വീട്ടുകാരെ പറഞ്ഞിരുന്നില്ലെന്നും ദില്ലിയില്‍ തിരികെയെത്തിച്ച ശേഷമാണ് വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ചതെന്നും ദീദില്‍ കൂട്ടിച്ചേര്‍ത്തു. തിരികെ നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വലിയ ആശ്വാസമുണ്ടെന്നും ദീദില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News