വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് ശ്രീജേഷിന്റെ മറുപടി

ഒരു കായികതാരമെന്ന നിലയിൽ താനിപ്പോഴും അഭിമാനിക്കുന്നത് രാജ്യത്തിനും നാടിനും വേണ്ടി ഒരു മെഡൽ വാങ്ങാനായി എന്നതാണെന്ന് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. തന്നെ നാട് തിരിച്ചറിയുന്നു എന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്നും ശ്രീജേഷ് കൈരളിന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സർക്കാർ തന്നെ അവഗണിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും വിവാദങ്ങൾക്കുള്ള മറുപടിയായി ശ്രീജേഷ് കൂട്ടിച്ചേർത്തു.

‘സ്വന്തം സർക്കാരിൽ നിന്നും ലഭിക്കുന്ന അംഗീകാരം എന്റെ കളികാണുന്ന, അല്ലെങ്കിൽ നാളെ ഹോക്കി കളിയ്ക്കാൻ താത്പര്യപ്പെടുന്ന പലകുട്ടികൾക്കും പ്രചോദനമാണ്. നാളെ മെഡൽ വാങ്ങി വന്നാൽ എന്റെ സർക്കാർ എന്നെ സഹായിക്കും എന്നൊരു വിശ്വാസമാണ് അവരെ മുന്നോട്ടു പോകാൻ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകം.’- ശ്രീജേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News