മുംബൈയിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ

മുംബൈയിലെ മാങ്കുര്‍ദില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരാണ് സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓവുചാലില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചതാണ് 25-30നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ കൈയും കാലും കയറുപയോഗിച്ച് കെട്ടിയ നിലയിലുള്ള മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ നിന്ന് താലിമാല ഉള്‍പ്പടെയുള്ള ആഭരണങ്ങളും കണ്ടെടുത്തു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News