പാഞ്ച്ഷിര്‍ കവാടത്തിലെത്തി താലിബാന്‍; പ്രവിശ്യയിൽ പ്രതിരോധം ശക്തമാക്കി 

അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാതിരുന്ന പാഞ്ച്ഷിര്‍ പ്രവിശ്യയിലും ഭീകരർ എത്തിയതായി മുൻ വൈസ്‌ പ്രസിഡന്റ്‌ അമറുള്ള സലേ. പാഞ്ച്ഷിര്‍ പിടിക്കാന്‍ ഞായറാഴ്ച രാത്രി മുതൽ താലിബാന്‍ ശ്രമം തുടങ്ങിയിരുന്നു.പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും സലേ അറിയിച്ചു.ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.

‘അയല്‍പ്രദേശമായ അന്ദറാബ് താഴ്വരയിലെ പതിയിരിപ്പ് മേഖലകളില്‍ എത്തിയ താലിബാനികള്‍, ഒരു ദിവസത്തിന് ശേഷം താലിബാന്‍ പാഞ്ച്ഷിര്‍ കവാടത്തില്‍ കൂട്ടമായി എത്തിയിട്ടുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി സലാങ് ഹൈവേ അടച്ചു’, സലേ പറഞ്ഞു.

എന്നാൽ പാഞ്ച്ഷിര്‍ ലക്ഷ്യമാക്കി താലിബാൻ ഭീകരർ പോകുന്നതായി താലിബാൻ വ്യക്തമാക്കിയിരുന്നു. അതിന്‌ പിന്നാലെയാണ്‌ സലേയുടെ പ്രതികരണം. പാഞ്ച്ഷിറിന്‌ സമീപത്തെ മൂന്നു ജില്ലകളുടെ നിയന്ത്രണം താലിബാന്‍ വിരുദ്ധസേന കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.

അതേസമയം, മരണമടഞ്ഞ താലിബാന്‍ വിരുദ്ധ പോരാളി അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെയും അമറുള്ള സലേയുടേയും സംഘത്തിനാണ്‌ ഇപ്പോഴും പാഞ്ച്ഷിറിന്റെ നിയന്ത്രണം. പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും സലേ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here