ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ പുറത്ത്‌!

റോജിൻ തോമസിന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രം മികച്ച കയ്യടി നേടുകയാണ്.ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ് എന്ന നായക കഥാപാത്രത്തെ ഇന്ദ്രൻസും ഭാര്യ കുട്ടിയമ്മയുടെ വേഷം മഞ്ജു പിള്ളയുമാണ് അവതരിപ്പിച്ചത്.

ഇപ്പൊഴിതാ, ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും ഒരു പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. “ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ,” എന്ന ക്യാപ്ഷനോടെ ഈ ചിത്രം വൈറലാവുകയാണ്.

‘നീ വരുവോളം’ എന്ന ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായി വേഷമിട്ട ഇന്ദ്രൻസിന്റേയും മഞ്ജുപിള്ളയുടേയും ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel