അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനായി മന്ത്രി വി ശിവൻകുട്ടി

അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനെ കണ്ട് അന്തേവാസികൾ തെല്ലമ്പരന്നു. തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനായെത്തിയത് മന്ത്രി വി ശിവൻകുട്ടി.

ആര്‍ ആര്‍ ടി വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്. കൊവിഡ്- 19 മഹാമാരിയുടെ മുൻനിര പോരാളികളായി നേമം മണ്ഡലത്തിലെ കൺട്രോൾ റൂമിൽ പ്രവർത്തിച്ച ആര്‍ ആര്‍ ടി വോളണ്ടിയേഴ്സ് ആണ് ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത്.

മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും അഗതി മന്ദിരത്തിൽ ഉണ്ട്‌. അവരോടൊപ്പം മന്ത്രി ഏറെ സമയം ചിലവഴിച്ചു. ഓരോരുത്തരോടും മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒരുമിച്ചിരുന്നു ഓണസദ്യ ഉണ്ടതിന് ശേഷമാണ് മന്ത്രി വി ശിവൻകുട്ടി മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News