യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ നടൻമാരായ മമ്മൂട്ടി,മോഹൻലാൽ എന്നിവർക്ക്‌ യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ സമ്മാനിച്ചു .

അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് വിസ നൽകിയത്.അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദിയാണ് മമ്മൂട്ടിക്കും മോഹൻലാലിനും വിസ കൈമാറിയത്.

ലുലൂ ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ,അബുദാബി സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബൂഷി , അബുദാബി റെസിഡൻസ് ഓഫീസ്‌ അഡ്വൈസർ ഹറെബ്‌ മുബാറക് അൽ മിഹിരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

യു എ ഇ സർക്കാരിന്റെ ഈ ആദരത്തിൽ ഏറെ അഭിമാനമുണ്ടെന്ന് മമ്മുട്ടിയും മോഹൻലാലും പറഞ്ഞു. യു എ ഇ സർക്കാരിനും ഗോൾഡൻ വിസ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിക്കും നന്ദി പറയുന്നതായും താരങ്ങൾ പറഞ്ഞു. പത്തു വർഷത്തെ ഗോൾഡൻ വിസയാണ് ഇരുവർക്കും ലഭിച്ചത്.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലക്കുള്ള    യു എ ഇ സർക്കാരിന്റെ ആദരം കൂടിയാണ് ഇത്.

അതേസമയം,മലയാള സിനിമാ താരങ്ങള്‍ക്ക് ഇതാദ്യമായാണ് ഗോള്‍ഡന്‍ വിസ കിട്ടുന്നത്. നേരത്തെ ഷാരൂഖ്​ ഖാൻ, സഞ്​ജയ്​ ദത്ത്​ ഉൾപ്പടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപ്പടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News