ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍  തിരിച്ചെത്താം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് നീക്കിയത്. അതേസമയം ഒമാൻ അംഗീകരിച്ച വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം . രണ്ടാമത് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താനാവുക.

ഒമാനിലേക്ക് വരുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് തിരിച്ചെത്താമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News