വാരിയംകുന്നത്തുൾപ്പെടെ 387 മലബാര്‍ കലാപ നേതാക്കളെ നീക്കം ചെയ്യാൻ ശുപാർശ

ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ നീക്കം ചെയ്യാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) ശുപാർശ ചെയ്‌തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ സി എച്ച്‌ ആർ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ്‌ ശുപാർശ. 1921-ൽ നടന്ന മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ്‌ ഇത്തരമൊരു നടപടി.

ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധ മുദ്രവാക്യങ്ങളോ കലാപത്തിന്റെ ഭാഗമായി ഉയർന്നിട്ടില്ലെന്നും സമിതി വിലയിരുത്തി. ഒക്ടോബറോടെ സ്വതന്ത്ര സമര സേനാനികളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News