കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും പക്ഷെ ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്നും സുപ്രീംകോടതി. അതിർഥിയിലെ ഗതാഗത പ്രശ്‌നങ്ങൾ കേന്ദ്ര – യുപി സർക്കാരുകൾ പരിഹരിക്കണം

ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യയനായ ബഞ്ചിന്റെ നിരീക്ഷണം.

അടുത്ത മാസം ഇരുപതിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പ്രശ്‌നത്തിന് കേന്ദ്രസര്‍ക്കാര്‍, യുപി, ഹരിയാന സര്‍ക്കാരുകളും ചേര്‍ന്ന് പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആവശ്യത്തിന് സമയം അനുവദിക്കുന്നുവെന്നും പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News