ജി-ടെക്കുമായി കൈകോർത്ത് സാങ്കേതിക സർവകലാശാല

ജി-ടെക്കിന്റെ സഹകരണത്തോടെ കേരളത്തിലെ ഡിജിറ്റൽ വിഭജനം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക പതിബന്ധതയുള്ള പ്രോജക്റ്റ് ഏറ്റെടുത്ത് എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല.

കൊവിഡ് 19ന്റെ വരവോടെ ഓൺലൈൻ അധ്യാപന-പഠന പ്രക്രിയയിലേക്ക് സാധാരണ വിദ്യാഭ്യാസം മാറാൻ നിർബന്ധിതമായപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിച്ച ലാപ്ടോപ്പുകൾ സൗജന്യമായി വിതരണം ചെയ്തുവരികയായിരുന്നു ജി-ടെക്ക്.

ജി -ടെക്കിൽ അംഗത്വമുള്ള കമ്പനികൾ നൽകുന്ന ഉപയോഗിച്ച ലാപ്ടോപ്പുകൾ പൂർണമായി നന്നാക്കിയതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തുടനീളമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെയും അധ്യാപരെയും ഉൾപ്പെടുത്തി ഉപയോഗിച്ച ലാപ്ടോപ്പുകളുടെ നവീകരണത്തിന് ജി-ടെക്കിനെ സഹായിക്കാനാണ് സാങ്കേതിക സർവകലാശാല പദ്ധതിയിടുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ താല്പര്യമുള്ള കോളേജുകളിൽ നിന്ന് താൽപ്പര്യപത്രം സമർപ്പിക്കാൻ ഇതിനോടകം സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

നവീകരിച്ച ലാപ്ടോപ്പുകൾ കൊണ്ടുപോകുന്നതും പുതുക്കിനന്നാക്കിയതിന് ശേഷം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തിക്കുന്നതും തിരഞ്ഞെടുത്ത കോളേജുകളുടെ ഉത്തരവാദിത്വമായിരിക്കും.

ഇൻഫോസിസ്, ടിസിഎസ്, ടാറ്റ എൽക്സി, വിപ്രോ, കോഗ്നിസന്റ്, ഏൻസ്റ്റ് & യംഗ്, അലയൻസ് ടെക്നോളജി, യു എസ് ടി ഗ്ലോബൽ, ഐ ബി എസ്, ക്വസ്റ്റ് ഗ്ലോബൽ, നെസ്റ്റ്ഉ, ക്യു ബേർസ്റ്, ഇൻവെസ്റ്നെറ്റ്, സൺ ടെക് ഉൾപ്പെടെ 200 ലധികം അംഗങ്ങളുള്ള കേരളത്തിലെ ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികളുടെ കൂട്ടായ്മയാണ് ജി -ടെക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News