ADVERTISEMENT
സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ ശ്രീനാരായണ ഗുരു അന്നേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എൻ ഡി പി യോഗം വടുവോത്ത് ശാഖ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരു അന്ന് മുന്നറിയിപ്പ് നൽകിയ കാര്യങ്ങളിൽ പലതും ഇപ്പോൾ സംഭവിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജാതിയും മതവും സംബന്ധിച്ച ഗുരുവിന്റെ വിലയിരുത്തലുകൾ വർത്തമാന കാലത്ത് ഏറെ പ്രസക്തമാണ്. മനുഷ്യനെ സേവിക്കുക എന്നതാണ് പരമ പ്രധാന ധർമമെന്ന് ഗുരു അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ നവോഥാന മുന്നേറ്റങ്ങൾക്ക് ആക്കം കൂട്ടാൻ ഗുരുവിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. വർത്തമാന കാലത്തെ പല പ്രതിസന്ധികൾക്കുമുള്ള പരിഹാരം ഗുരു ദർശനങ്ങളിലുണ്ട്. മത,ജാതി, വർണ ഭേദമന്യേ ഏവർക്കും പിന്തുടരാവുന്ന ദാർശനിക പ്രത്യയ ശാസ്ത്രമാണ് ഗുരു മുന്നോട്ട് വച്ചതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.