നടന്‍ അമിതാഭ് ബച്ചന്‍റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തു

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടർന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഈ കാര്‍ ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. 2019 ൽ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഈ കാർ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്.എന്നാൽ എത്ര തുകക്കാണ് അമിതാഭ് ബച്ചന്‍ കാര്‍ വിറ്റതെന്ന കാര്യവും രഹസ്യമായിരുന്നു.

സംവിധായകനായ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ട്. അമിതാഭിനോടൊപ്പം രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോള്‍സ് റോയിസ് അമിതാഭിന് സമ്മാനിച്ചത്.

സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നതെന്നും കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാറിന്റെ ഉടമ ഇപ്പോഴും അമിതാഭ് ബച്ചനാണെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here