യു എ ഇ ഗോൾഡൻ വിസ നേട്ടത്തിന് നന്ദിയറിയിച്ച് നടൻ മമ്മൂട്ടി

യു എ ഇ ഗോൾഡൻ വിസ നേട്ടത്തിന് നന്ദിയറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി നന്ദി അറിയിച്ചത്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദി,ഗോൾഡൻ വിസ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിക്കും മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചു.

കേരളത്തിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയ വലിയ സമ്മാനത്തിന്റെ ഭാഗമാണി നേട്ടമെന്ന് മമ്മൂട്ടി തന്റെ വീഡിയോയിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സർക്കാരിന്റെ ആദരം കൂടിയാണ് ഇത്.

അതേസമയം,മലയാള സിനിമാ താരങ്ങള്‍ക്ക് ഇതാദ്യമായാണ് ഗോള്‍ഡന്‍ വിസ കിട്ടുന്നതെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.പത്തു വർഷത്തെ ഗോൾഡൻ വിസയാണ് ഇരുവർക്കും ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News