വാരിയം കുന്നനെയും,ആലി മുസ്ല്യാരെയും സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) ശുപാർശ ചെയ്‌തു.

തടവുകാരില്‍ ഏറെപ്പേര്‍ കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്നാണ് മരിച്ചതെന്നും അതുകൊണ്ട്‌ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ലെന്നുമാണ് സമിതിയുടെ വാദം. വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് വിചാരണയ്‌ക്ക് ശേഷം വധശിക്ഷ നൽകിയതെന്നും സമിതി പറയുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ സി എച്ച്‌ ആർ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ്‌ 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ശുപാർശ. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമല്ലെന്ന സംഘപരിവാര്‍ നിലപാടിന് സാധൂകരണത്തിനായാണ് കമ്മിറ്റിയെ നിയോഗിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, 1921-ൽ നടന്ന മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമാണ് സമിതിയുടെ ‘കണ്ടെത്തല്‍’. ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളോ കലാപത്തിന്റെ ഭാഗമായി ഉയർന്നിട്ടില്ലെന്നും സമിതി ആരോപിക്കുന്നു. ‘ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് കലാപത്തിലൂടെയുണ്ടായത്‌. കലാപം വിജയമായിരുന്നെങ്കിൽ ഖിലാഫത്ത് സ്ഥാപിക്കുകയും രാജ്യത്തിന്‌ ആ പ്രദേശം നഷ്ടമാകുകയും ചെയ്യുമായിരുന്നു.’-റിപ്പോര്‍ട്ടില്‍ പറയുന്നു.

സമിതിയുടെ ഒക്ടോബറോടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ മലബാര്‍ കലാപ നേതാക്കളെ ഒഴിവാക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News