‘ഭഗത് സിംഗിനെ അനാദരിച്ചവർ ഇപ്പോൾ ഭഗത് സിംഗിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നു’;സ്പീക്കർ എം ബി രാജേഷ്

ഭഗത് സിംഗിനെ അനാദരിച്ചവർ ഇപ്പോൾ ഭഗത് സിംഗിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയതിന് പിന്നാലെയാണ് രാജേഷിന്‍റെ പ്രതികരണം. എന്നാൽ വാരിയംകുന്നന്‍റെയും ഭഗത് സിംഗിന്‍റെയും മരണത്തില്‍ സമാനതകള്‍ ഏറെയുണ്ടെന്നും ആ സമാനതകളാണ് താന്‍ താരതമ്യം ചെയ്തതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

”വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നിൽ നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയങ്കുന്നൻ പറഞ്ഞത്. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാൽ മതിയെന്ന് ഗവർണർക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ് ഇരുവരുടെയും മരണത്തിലെ ഈ സമാനതയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും ചിലർ കാളപെറ്റെന്ന് കേട്ടപ്പോൾ തന്നെ കയറെടുക്കുകയാണെന്നും” സ്പീക്കർ പ്രതികരിച്ചു.

ബി ജെ പി ഉപാധ്യക്ഷന്റെ പ്രതികരണം ചരിത്രമറിയത്തത് കൊണ്ട്. ഭഗത് സിംഗിനോടുള്ള സ്നേഹമല്ല പകരം വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ഭഗത് സിംഗിനെ അനാദരിച്ചവരാണ് ഇപ്പോൾ ഭഗത് സിംഗിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News