കര്‍ണാടകത്തിലും 
സ്‌കൂളുകൾ തുറക്കുന്നു

മിസോറാമിന് പിന്നാലെ കർണാടകത്തിലും സ്‌കൂളുകൾ തുറക്കുന്നു. രോഗസ്ഥിരീകരണ നിരക്ക്‌ രണ്ട്‌ ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ തുടങ്ങി.

സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശയിലാണ്‌ നടപടി. ഒന്നുമുതൽ എട്ടുവരെ ക്ലാസ്‌ തുറക്കുന്നത്‌ ഉടൻ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.

പുതുച്ചേരിയിൽ സ്‌കൂളും കോളേജും സെപ്‌തംബർ ഒന്നിന്‌ തുറക്കുമെന്ന്‌ മുഖ്യമന്ത്രി എൻ.രംഗസ്വാമി പറഞ്ഞു. മിസോറമിൽ പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെയുള്ള 376 സ്‌കൂളാണ് തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News