ADVERTISEMENT
ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോകും. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുളളവരുമായുളള കൂടികാഴ്ച്ചക്കാണ് സുധാകരന്‍ ദില്ലിയില്‍ എത്തുന്നത്. പട്ടികയെ ചൊല്ലി കേരളത്തില്‍ ഉരുണ്ടുകൂടിയ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ കാണുന്നത്
ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി വലിയ കോലാഹലങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോകുന്നത്. പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് താരിഖ് അന്‍വറുമായി അന്തിമ കൂടികാഴ്ച്ച നടത്തുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്യേശമെങ്കിലും കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയാവും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പരാതി നിലനില്‍ക്കെ പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന അഭ്യുഹം ശക്തമാണ്. എന്നാല്‍ കെ സുധാകരന്റെ് അടുത്ത വൃത്തങ്ങള്‍ അത് തളളി കളയുന്നു. എല്ലാവരുമായി ആലോചിച്ച് തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വരുത്തരുത് എന്നാണ് കെ സുധാകരന്റെ അഭിപ്രായം.
എല്ലാ കാലത്തും പട്ടിക തയ്യാറാക്കും മുന്‍പ് ഗ്രൂപ്പുകള്‍ നടത്തുന്ന ഈ ഇടംകോലിടല്‍ ഇനി അനുവദിച്ചാല്‍ അത് വീണ്ടും മുതലെടുത്ത് നേതൃത്വത്തെ സമ്മര്‍ദ്ധത്തിലാക്കും എന്നാണ് സുധാകരന്റെ പക്ഷം. ഇരുപക്ഷത്തിന്റെയും വാദഗതികള്‍ കേട്ട് ഹൈക്കമാന്‍ഡ് പട്ടികയില്‍ മാറ്റം വരുത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. തയ്യാറാക്കിയ പട്ടികയില്‍ ദളിത്, സ്ത്രീ പ്രതിനിധ്യം ഇല്ലാത്തത് ചൂണ്ടികാട്ടി പട്ടിക ഹൈക്കമാന്‍ഡ് തളളാനുളള സാധ്യതയും ഏറെയാണ്.
കൊല്ലം, പാലക്കാട് എന്നീ ജില്ലകളില്‍ നിലവിലെ പേരുകളില്‍ പുനഃപരിശോധന വരാനും സാധ്യതയുണ്ടാണ് സൂചനകള്‍. ദളിതയായ വനിത പാലക്കാടും , തെക്കന്‍ തിരുവതാംകൂറില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നൊരാളെയും പരിഗണിച്ചേക്കും എന്നും സൂചനയുണ്ട്.
ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ പട്ടികയില്‍ പുനഃപരിശോധന വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ അത് ഗ്രൂപ്പുകളുടെ വിജയവും മറിച്ചായാല്‍ അത് കെ സുധാകരന്‍ പി ഡി സതീശന്‍ ദ്വന്ദത്തിന്റെ വിജയവും ആവും .പട്ടികയെ ചൊല്ലി കേരളത്തില്‍ ഉരുണ്ടുകൂടിയ അഭിപ്രായ ഭിന്നതകള്‍ നിലനിള്‍ക്കെയാണ് കെ സുധാകരന്‍ ഇന്ന് നടത്തുന്ന ദില്ലി യാത്രക്ക് രാഷ്ടീയ പ്രാധാന്യമേറെയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.