ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകാതെ കെ.പി.സി.സി നേതൃത്വം; കടുത്ത നിലപാടില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകാതെ കെ.പി.സി.സി നേതൃത്വം. ചര്‍ച്ചകള്‍ വീണ്ടും ദില്ലിയിലേക്ക് നീളുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് വൈകിട്ടോടെ വീണ്ടും ദില്ലിയിലെത്തും.

ഗ്രൂപ്പുകളെ വെട്ടിനിരത്താനുളള നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. അതിനിടെ കെ എസ്, ആര്‍ സി ബ്രിഗേടുകളുടെ വാട്സ്ആപ്പ് ചാറ്റുകളിലും കടുത്ത അതൃപ്തിയാണ് ഹൈക്കമാന്റിന്

നിലവില്‍ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നോമിനികള്‍ക്ക് ഡിസിസി അധ്യക്ഷന്‍മാരുടെ ചുരുക്കപട്ടികയില്‍ ഇടമില്ല. ഈ പട്ടിക സുധാകരന്‍ എ.ഐ.സി.സിക്ക് കൈമാറിയെങ്കിലും അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് എ -ഐ ഗ്രൂപ്പുകള്‍. ഇതിനിടയിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് പരസ്യമാക്കി സുധാകരന്‍ വിഭാഗത്തിന്റെ പ്രകോപനവും.

ഇതോടെ കെ.സുധാകരന്റെ സമവായ നീക്കങ്ങള്‍ പൊളിഞ്ഞ മട്ടാണ്. മാത്രമല്ല കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വവും. സ്ത്രീസാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്ത് പട്ടികയില്‍ മാറ്റം വരുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.

അതേസമയം ഹൈക്കമാന്‍ഡുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി കെ. സുധാകരന്‍ ഇന്ന് വൈകിട്ട് ദില്ലിയില്‍ എത്തും. നാളെ ചര്‍ച്ച നടത്തും.. അതേസമയം ഗ്രൂപ്പു നേതാക്കളുമായി ഇനി ചര്‍ച്ച നടത്തേണ്ടതില്ലെന്നുമാണ് ഹൈക്കമാന്റ് തീരുമാനം.

അതിനിടെ കെ സുധാകരന്റെ കെ എസ് ബ്രിഗേഡ് വാട്സ്ആപ്പ് ഗ്രൂപ്പിലും രമേശ് ചെന്നിത്തലയുടെ ആര്‍എസ് ബ്രിഗേഡ് ഗ്രൂപ്പിലും വന്ന വാട്സ്ആപ്പ് സന്ദേശങ്ങളിലും ഹൈക്കമാന്റിന് കടുത്ത അതൃപ്തി ആണുള്ളത്. ഇതോടെ ഹൈക്കമാന്റ് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി പട്ടിക ഇറക്കിയാലും പൊട്ടിത്തെറി തുടരുമെന്നുറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News