ലൈംഗികാധിക്ഷേപ വിവാദത്തിൽ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ് നവാസിന്റെ പ്രതിശ്ചായ നഷ്ടം നികത്താൻ എം എസ് എഫ് ആസൂത്രിത അക്രമ സമരത്തിന് തയ്യാറെടുക്കുന്നതായി വിവരം. മലപ്പുറത്ത് നടക്കുന്ന വിദ്യാർത്ഥിവിപ്ലവം എന്ന സമരം പി കെ നവാസിനായി ആസൂത്രണം ചെയ്തതായാണ് വിവരം.
സംഘർഷം സൃഷ്ടിച്ച് അനുകൂല വികാരം രൂപപ്പെടുത്താനാണ് ശ്രമം. ഇതിനായി വൈകാരിക രംഗങ്ങൾ പകർത്താൻ പ്രത്യേക ഫോട്ടോഗ്രാഫർമാരെ നിയോഗിച്ചതായും അറിവുണ്ട്. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണന എന്ന ചരിത്രം നാണിക്കുന്ന വിഷയം ഉയർത്തിയാണ് തട്ടിക്കൂട്ട് സമരം.
ലൈംഗികാധിക്ഷേപ ആരോപണം നേരിടുന്ന എംഎസ്‌എഫ് നേതൃത്വത്തിലെ പ്രധാനികളെല്ലാം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഹരിത വനിതാ വിഭാഗം ഉയർത്തിക്കൊണ്ടുവന്ന പരാതിയിൽ നേതൃത്വം കടുത്ത സമ്മർദ്ദത്തിൽ നടപടി കൈക്കൊള്ളുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് സമരം.
ഒരു വിഭാഗം ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ലീഗിൽ തന്നെ ഭിന്നത സൃഷ്ടിച്ച വിഷയത്തിൽ അനുകൂല വികാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരമെന്നാണ് വിവരം. ഹരിതയുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
ലീഗ് കടുത്ത പ്രതിരോധത്തിലായ വിഷയം ഏതുവിധേനയും മറികടക്കുകയാണ് എംഎസ്‌എഫ് ലക്ഷ്യം. സംഘർഷത്തിലൂടെ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിയുമെന്ന നിഗമനത്തിലാണ് പി കെ നവാസിനെ അനുകൂലിക്കുന്നവർ. മലപ്പുറത്ത് നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനത്തിൽ പി കെ നവാസ് പങ്കെടുക്കുമെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.